Ekam Amritham (Malayalam Paperback | Kindle)
Original price was: ₹200.00.₹150.00Current price is: ₹150.00.
എല്ലാവരും അവനവനെ ‘ഞാൻ’ എന്നാണ് അഭിസംബോധന ചെയ്യാറുള്ളത്. ‘ഞാൻ’ ഉണ്ട് എന്നതിൽ ആർക്കും തർക്കവുമില്ല, സംശയവുമില്ല. ആകെ ഉറപ്പായിട്ടുള്ള ഒരു അനുഭവം അതു മാത്രമാണ്. ഈ ‘ഞാൻ’ ശരീരത്തോടൊപ്പം ഉണ്ടാവുകയും ശരീരമില്ലാതാകുമ്പോൾ ഇല്ലാതാകുകയും ചെയ്യുന്ന ഒന്നാണ് എന്നതാണ് നമ്മളുടെ ഏവരുടെയും വിശ്വാസം. ഒരു വിശ്വാസം കൂടിയുണ്ട്; ഈ ‘ഞാൻ’ നമ്മളിൽ എല്ലാവരിലും വ്യത്യസ്തങ്ങളാണ് എന്നതാണ് അത്.
‘ഏകം അമൃതം’ എന്ന ഈ പുസ്തകം നമ്മളുടെ മേൽപ്പറഞ്ഞ വിശ്വാസങ്ങൾ യുക്തിയിൽ അധിഷ്ഠിതമാണോ എന്ന് സമഗ്രമായി പരിശോധിക്കുകയാണ്. ‘ഞാൻ’ ആരാണ് എന്ന് യഥാർത്ഥത്തിൽ അന്വേഷിച്ച് ആഴങ്ങളിലേക്ക് ഇറങ്ങുകയാണ്. നമ്മളിലെ ഏവരിലേയും ‘ഞാൻ’ ആരാണെന്ന് നമ്മൾക്കും യുക്തിപൂർവ്വം അറിയേണ്ടേ?
വായിക്കുക ജെപി നാരായണൻ രചിച്ച ഏകം അമൃതം!
Description
ചുറ്റും കാണുന്ന പ്രപഞ്ചത്തിന്‍റെയും, ഈ ഞാന്‍ എന്ന ബോധത്തിന്‍റെയും അടിസ്ഥാന സത്ത, ഏകവും അമൃതവും അനന്തവും അദ്വിതീയവും ആണെന്ന ഉപനിഷദ് സത്യത്തെ, ബുദ്ധി / യുക്തിയുടെ തലത്തിലെങ്കിലും തിരിച്ചറിഞ്ഞ ഒരു അന്വേഷകന്‍, പിന്നീടുള്ള എല്ലാ കാഴ്ചകളിലും, അനുഭവങ്ങളിലും, അറിവുകളിലും അതിന്‍റെ പ്രതിഫലനങ്ങള്‍, തെളിവുകള്‍ കണ്ടു തുടങ്ങുന്നു. ആ കാഴ്ചകളും തിരിച്ചറിവുകളും, വാക്കുകളിലാക്കി, തന്നോടു തന്നെയും, ലോകത്തോടും വിളിച്ചു പറയുകയും ചെയ്യുന്നതില്‍ ആനന്ദം അനുഭവിക്കുന്നു.
ഈ കൃതിയും അത്തരം വാക്കുകളുടെ, വിളിച്ചു പറയലുകളുടെ ഒരു സംഗ്രഹമാണ്.
Reviews
There are no reviews yet.